top of page

Events & News

മെമ്പർഷിപ്പ് ക്യാമ്പയ്ൻ 2024

പ്രിയമുള്ളവരെ,  നമ്മുടെ സംഘടനയുടെ മെമ്പർഷിപ്പ് എടുക്കുവാനും, അതോടൊപ്പം പുതുക്കുവാനും വേണ്ടി ഫെബ്രുവരി മാസം 29 വരെ ഒരു മെമ്പർഷിപ്പ് ക്യാമ്പയ്ൻ നടത്തുകയാണ്. നിലവിലുള്ള അംഗങ്ങൾ നിങ്ങളുടെ മെമ്പർഷിപ്പ് വരിസംഖ്യ നൽകി പുതുക്കുന്നതോടൊപ്പം, നമ്മുടെ പ്രദേശത്തെ ഹേമയിൽ ഇതുവരെ മെമ്പർഷിപ്പ് എടുത്തിട്ടില്ലാത്ത മലയാളി സഹോദരങ്ങൾക്ക് ഈ സംഘടനയെക്കുറിച്ച് അപബോധം വരുത്തി അവരെ കൂടി നമ്മുടെ ഹേമ ‘കുടുംബത്തിൽ ’അംഗങ്ങളാക്കുവാൻ ഉത്സാഹിയ്ക്കണമെന്ന് വിനയപൂർവ്വം അപേക്ഷിയ്ക്കുന്നു - NB:2007 മുതൽ വാങ്ങിയിരുന്ന £10 3/2/24 നു കൂടിയ പൊതുയോഗത്തിൽ വാർഷിക വരിസംഖ്യ £15 ആയി പുതുക്കിനിശ്ചയിച്ച വിവരം ഏവരെയും അറിയിയ്ക്കുന്നു. വരിസംഖ്യ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുവാനും, നമ്മുടെ സമൂഹത്തിനു ഉപയോഗപ്രതമായ പരിപാടികൾക്കുമേ ഉപയോഗിക്കൂ എന്ന് ഉറപ്പുതകരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ ഏത് നമ്പർ ആഡ് ചൈയ്യണം എന്നു കൂടെ ഫോമിൽ ഫിൽ ചൈയ്യാൻ മറക്കരുത് എന്നൂടെ ഓർമിപ്പിക്കുന്നു..,
ഹേമ -എക്സിക്യുട്ടീവ് ടീം

 

ഹെറിഫോഡിനെ ഉണർത്തി ഹേമ -ക്രിസ്തുമസ് പുതുവത്സരാഘോഷം 2024

                                                   

  • യുകെ മധ്യ പടിഞ്ഞാറൻമണ്ണിൽ 2007ൽ രൂപം കൊണ്ട കലാ സാംസ്‌കാരിക സംഘടന ‘ഹേമ ’യുടെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം കഴിഞ്ഞ 5ന് വെള്ളിയാഴ്ച്ച ബാർട്ട്സ്ട്രീ വില്ലേജ് ഹാളിൽ വച്ച് നടന്നു വൈകിട്ട് 5മണിക്ക് തുടങ്ങിയ പരിപാടികൾ രാത്രി 12 മണിയോടെയാണ് സമാപിച്ചത്. ലാൻഡോക്ക് കമ്മ്യൂണിറ്റി കൗൺസിലർ ശ്രീ. ബെന്നി അഗസ്റ്റിൻ മുഖ്യ അതിഥി ആയിരുന്നു. വൈകിട്ട് അഞ്ചുമണിയ്ക്ക് ഹേമ പ്രസിഡന്റ് ശ്രീ. സാജൻ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ഉത്ഘാടനസമ്മേളനത്തിൽ  ശ്രീ. ജിൻസ് ജോസ്,ശ്രീ ബിജു വർഗീസ്, ശ്രീമതി ജാൻസി കോശി എന്നിവർ സംസാരിച്ചു . കുട്ടികളും, മുതിർന്നവരും അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, കരോക്കെ ഗാനമേള, നാടൻകരോൾ,സന്റാ കാർണിവൽ, ഡിജെ  ഡാൻസ് എന്നിങ്ങനെ നിരവധി നിറമുള്ള പരിപാടികൾ ഈ ആഘോഷരാവിന്റെ മാറ്റു കൂട്ടി. ഹേമയുടെ വിവിധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവർക്ക് ഉപഹാരം നൽകി ആദരിച്ചു. റാഫിൾ ഡ്രോയിൽ സമ്മാനം നേടിയവർക്ക് മികച്ച സമ്മാനങ്ങൾ നൽകി. വിഭവ സമൃദ്ധ മായ സ്നേഹ വിരുന്നോടെ യാണ് പരിപാടികൾ സമാപിച്ചത്.പങ്കെടുത്ത എല്ലാവർക്കും എക്സിക്ക്യു ട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.

ഹെറിഫോർഡ് മലയാളി അസോസിയേഷൻ 2023-24
]pXnb kmcYnIÄ

new team 2024

                                                   

പ്രിയ അംഗങ്ങളെ,

കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി,ഹേമ എക്സിക്യൂട്ടീവ് ടീമിന്റെ അഭ്യർത്ഥനപ്രകാരം,ജിലു മോൾ സ്റ്റാനിയുടെ നേതൃത്വത്തിൽ, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ്- ഭരതനാട്യം ട്രെയിനിങ്ങിന് 28/01/2023, സ്ട്രെറ്റൺ സുഗവാസ് വില്ലജ് ഹാൾ, ഹെർഫോർഡ് ൽ തുടക്കമായി. ഞങ്ങൾക്ക് പ്രോത്സാഹനം നൽകിയ എല്ലാ അംഗങ്ങൾക്കും, മാതാപിതാക്കൾക്കും നന്ദിയും ,സ്‌നേഹവും ഹേമാ എക്സിക്യൂട്ടീവ് ടീം അറിയിക്കുന്നു.

ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ്

dance

ഹേമയുടെ 2022 ക്രിസ്മസ് /പുതുവത്സര കലാ സന്ധ്യ

 

ഹേമ-യുടെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 30ആം തീയതി ക്രിസ്തുമസ് ന്യൂഇയർ അത്താഴവിരുന്ന് വളരെ മനോഹരമായ കലാ പരിപാടികളോടുകൂടി ബാർട്ടസ്ട്രീ വില്ലേജ്  ഹാളിൽ നടത്തി. മുതിർന്നവരും കുട്ടികളും അടക്കം ഏകദേശം 200 ൽ  അധികം അംഗങ്ങൾ ഈ ആഘോഷത്തിൽ ഒത്തുചേർന്നു. ഹേമ എക്സിക്യൂട്ടീവ് ടീമിൻറെ ക്ഷണം സ്വീകരിച്ച് എത്തിയ യുക്മയുടെ റീജിയണൽ പ്രസിഡന്റ്‌ ബഹുമാന്യനായ  Mr. George Thomas ക്രിസ്തുമസ് – പുതുവത്സര സന്ധ്യ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഹേമ യിൽ അംഗത്വം എടുക്കുന്നതിന്റെ ഗുണഗണങ്ങളെ പറ്റിയും ആവശ്യകതയെ കുറിച്ചും അംഗങ്ങളെ ബോധവൽക്കരിക്കാൻ  അദ്ദേഹത്തിന് സാധിച്ചു. ഹേമയുടെ മുൻകാല ഭാരവാഹികളെ, അവരുടെ പ്രവർത്തനത്തെ മുൻനിർത്തി ബഹുമാനിച്ചു  ആദരിക്കുവാനും, അവർക്ക് ചെറിയൊരു അംഗീകാരം നൽകുവാനും സാധിച്ചു. ഹേമയുടെ മുൻകാല പ്രവർത്തനങ്ങളെ പറ്റി  Mr.Binso   Francis,Mr. Paul Mathew, Mr.Sajan Joseph, Mr.Ani Paul എന്നിവർ ചുരുങ്ങിയ വാക്കുകളിൽ സദസ്സിന് വിശദീകരിച്ചു കൊടുത്തു . അതിനുശേഷം ഗാനമേള, കുട്ടികളുടെ ഡാൻസ്, ക്രിസ്തുവിൻറെ ജനനം വിളിച്ചു പറയുന്ന നേറ്റിവിറ്റി പ്ലേയ് ഉൾപ്പെടെയുള്ള വിവിധ  കലാപരിപാടികൾ  ഈ വിരുന്നിന്റെ മാറ്റുകൂട്ടി മനോഹരമാക്കി. തുടർന്നൊരുമിച്ചുള്ള അത്താഴ സദ്യക്കു ശേഷം വിവിധ മത്സരങ്ങൾ നടന്നതിനുള്ള സമ്മാനങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. ഹേമയുടെ സാമ്പത്തിക ഉന്നമനത്തിനായി സംഘടിപ്പിച്ച റാഫിൾ ടിക്കറ്റിന്റെ വിജയികളെ നറുക്കെടുക്കുകയും ഭാഗ്യവാന് അതിനുള്ള സമ്മാനം കൊടുക്കുകയും ചെയ്തു. തുടർന്നു നടത്തിയ ലേലംവിളി വളരെ രസകരവും വാശിയേറിയതും ആയിരുന്നു, അത് ഹേമയുടെ സാമ്പത്തിക  നീക്കിയിരുപ്പിലേക്കു നല്ലൊരു സംഖ്യ സംഭാവന ചെയ്തു . ഏകദേശം 11 മണിയോടുകൂടി ഒരു ചെറിയ നന്ദി പ്രസംഗവും പിന്നെ ഇന്ത്യൻ ദേശീയ ഗാനത്തോടുംകൂടി കലാസന്ധ്യ അവസാനിപ്പിച്ചു.

 

ഈയൊരാഘോഷം വൻ വിജയം ആക്കാൻ പിന്നണിയിൽ തോളോടുതോൾ ചേർന്ന് നിന്ന് പ്രവർത്തിച്ച്, സഹായിച്ച എല്ലാ അംഗങ്ങളോടും ഹേമ എക്സിക്യൂട്ടീവ് ടീമിൻറെ ഹൃദയം നിറഞ്ഞ നന്ദി.

                                                                             സ്‌പങ്കി മങ്കി

  •  

  • ചിൽഡ്രൻസ് ഡേയോട് അനുബന്ധിച്ചു കുട്ടികളുടെ ഒത്തുച്ചേരലിനും, അവരുടെ അഭിരുചികളെപ്രോത്സാഹിപ്പിക്കുന്നതിന്റയും ഭാഗമായി 2022 നവംബർ മാസം 12 ആം തീയതി സ്ട്രെറ്റൺ വില്ലജ് ഹാളിൽ വച്ചു ‘സ്‌പങ്കി മങ്കി’ എന്ന കുട്ടികളുടെ ഒത്തുചേരൽ നടത്തുവാൻ ഹേമ ടീമിന് സാധിച്ചു . ഈ കൂട്ടായ്മയിൽ നാല്പതോളം കുട്ടികൾ പങ്കെടുക്കുകയും മത്സരിക്കുകയും ആസ്വദിക്കുകയും ചെയ്തു. കുട്ടികൾക്ക് കളിക്കാനുള്ള ബൗൺസി കാസിൽ,  മൂവി ടൈം, ലഘുഭക്ഷണം എന്നിവ സംഘാടകർ ഒരുക്കിയിരുന്നു. ഇതിൽ എടുത്തു പറയേണ്ടത് വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി, പ്രായത്തിന് അനുസൃതമായി ഒരുക്കിയ പെയിൻറിംഗ്, ഡ്രോയിങ് മത്സരങ്ങളാണ്. മത്സരവിജയികളെ കണ്ടെത്തുവാൻ മിസ്റ്റർ ബിനോ മാത്യുവിനെ ഹേമ എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തി .  സമ്മാനർഹമായ പെയിൻറിംഗ്/ഡ്രോയിങ് കളും അവരുടെ പേരു വിവരങ്ങളും ഹേമ വെബ്സൈറ്റിലും, ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചിരിച്ചിട്ടുണ്ട്.

  • മാസ്റ്റർ നവീൻ ബാബു ചിൽഡ്രൻസ് ഡേ യെ പറ്റി നടത്തിയ ചെറിയ പ്രസംഗം പ്രശംസനീയമാണ്.

  •                              മലയാളി മങ്ക ഫോട്ടോ  കോണ്ടസ്റ്റ്.

  •  

  • 2022 നവംബർ ഒന്ന് കേരളപ്പിറവിയോടനുബന്ധിച്ച് മലയാളി മങ്ക ഫോട്ടോ കോണ്ടെസ്റ് സംഘടിപ്പിക്കുവാൻ ഹേമ എക്സിക്യൂട്ടീവ് ടീമ് തീരുമാനിച്ചു. നിബന്ധനകൾക്ക് വിധേയമായി കേരളത്തനിമയോടുകൂടി  പങ്കെടുത്തവർ

  • അയച്ചുതന്ന ഫോട്ടോകൾ ജഡ്ജ് ചെയ്യുവാൻ സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ Mrs Lintu Rony യെ ചുമതലപ്പെടുത്തുകയുംചെയ്തു. മലയാളി മങ്ക മത്സരത്തിൽ ഒന്ന്,രണ്ട്  മൂന്ന് സ്ഥാനങ്ങൾ നേടിയവരുടെ ഫോട്ടോകളും പേരുവിവരങ്ങളും ഹേമ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്

malayalee

2021/2022 വാർഷികറിപ്പോർട്ട്

പ്രിയ സുഹൃത്തുക്കളെ,

 

2021 ഒക്റ്റോബർ പത്താം തീയതി ഹെറിഫോർ ഡ്വിതിങ്ങ്റ്റൺ വില്ലേജ്ഹാളിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ ശ്രീ പോൾ മാത്യു-വിനെ ഹേമയുടെ (HEMA) യുടെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ശ്രീ പോൾ മാത്യുവിൻറ്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.

 

പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്സിക്യൂട്ടിവ്മീറ്റിങ്ങ്ഒക്റ്റോബർ പതിനൊന്നാം

തീയതി ശ്രീപോൾ മാത്യുവിൻറ്റെ വീട്ടിൽ  നടക്കുകയും ,അതേ തുടർന്ന്‌ വിതിങ്ങ്റ്റൺ ഹാളിൽ വെച്ച്ഒക്റ്റോബർ പതിമൂന്നാം തീയതി ഹേമയുടെ ഭാവി പരിപാടികൾ തീരുമാനിക്കുവാൻ ജനറൽ ബോഡി മീറ്റിങ്ങ്നടത്താൻ  ഇടയായി.

 

ഹേമയുടെ വാട്സ്ആപ്പ്ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ ഒരു കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം നടക്കുകയും, അത്അംഗങ്ങൾക്കിടയിൽ സുഖകരമല്ലാത്ത അന്തരീക്ഷം സൃഷ്ട്ടിക്കാനും ഇടയായി.ഇതേ തുടന്ന്ഡിസംബർ പതിനെട്ടാം തീയതി ജനറൽ ബോഡി മീറ്റിങ്വിളിച്ചു കൂട്ടുകയും, സുഖകരമില്ലാത്ത സാഹചര്യംസൃഷ്ട്ടിക്കാൻ ഇടയായ അംഗത്തിന്റെ അംഗത്വം മാതൃകാപരമായി റദ്ദാക്കാൻ തീരുമാനിച്ചു.

 

ഡിസംബർ ഇരുപത്തിഒന്ന്, ഇരുപത്തിരണ്ട്തീയതികളിൽ ക്രിസ്തുമസ്കരോൾ നടത്തുകയും, എഴുപത്തി അഞ്ച്അംഗങ്ങളുടെ കുടുംബങ്ങൾ കരോൾ സംഖം സന്ദർശിക്കുവാനും ഇടയായി.കോവിഡ് മൂലമുള്ള നിയമ തടസങ്ങൾ കാരണം ക്രിസ്തുമസ്,പതുവൽസരപരുപാടികൾ ഹേമ ഉപേക്ഷിക്കാൻ ഇടയായി.

 

25 ഫെബ്റുവരി 2022-ൽ പുതിയ ഭരണസമിതിയുടെ കീഴിലുള്ള ആദ്യ പൊതുകൂട്ടായ്മ നടന്നു. ഹേമകുടുബത്തിന്റ്റെ സ്നേഹവും,ഐക്യവും തുറന്നുകാണിക്കുന്ന ഒരു കൂട്ടായ്മ ആയിരുന്നുഅത്.

 

22 ഏപ്രിൽ മാസത്തിൽ ഹേമയുടെ നേതൃത്വത്തിലുള്ള വിഷു, ഈസ്റ്റർ ആഘോഷങ്ങൾ വിവിധ സംഗീത,നൃത്ത പരിപാടികളാൽ അംഗങ്ങൾക്ക്ആസ്വദിക്കാൻ ഇടയായി.

 

ഓഗസ്റ്റ്’ 28 ന്ഹേമയുടെ ഓണാഘോഷത്തോട്അനുബന്ധിച്ചുള്ള കായികദിനം വിതിങ്ങ്റ്റൺ ഹാളിൽ നടത്തുകയും,കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കായിക മൽസരങ്ങൾ സംഘടിപ്പിക്കുകയുംചെയ്തു. തുർന്ന്മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങൾ ഓഗസ്റ്റ് 31-ാം തീയതി നടന്ന ഓണാഘോഷ പരുപാടിയിൽവെച്ച് മാവേലി സമ്മാനിച്ചു.

അത്തപ്പൂക്കളം, തിരുവാതിര,കോമടിഷോ,ഗാനമേള, ഓണസദ്യ എന്നിവയെല്ലാം ഓണാഘോഷത്തിൻറ്റെ മാറ്റുകൂട്ടി.

 

2021-2022 കാലഘട്ടങ്ങളിലെ ഹേമയുടെ നേട്ടങ്ങൾ

 

  • ഹേമയുടെ വെബ്സൈറ്റ്തുറക്കുവാനും, അംഗത്ത റെജിസ്റ്ററേഷൻ ഓൺലൈൻആക്കുവാൻ ഇടയായി.

  • ഹേമയുടെ ഫേയ്സ്ബുക്ക്അക്കൗണ്ട്വീണ്ടും തുറന്നു.

  • ഹേമയുടെ വാട്സപ്പ്ഗ്രൂപ്പ്മെസേജുകൾ അംഗങ്ങൾക്ക്ഉപകാരപ്പെടുന്ന രീതിയിൽ കൈകാര്യം ചെയ്യാനുള്ള മാർഗരേഖ പ്രാബല്യത്തിൽ കൊണ്ടുവന്നു.

 

 

ഹേമയുടെ 2021-2022 കാലളവിലുള്ള എല്ലാപരുകൾക്കും മുന്നോടിയായിഎക്സിക്രൂട്ടി കൂടുകയും, കാര്യ പരുപാടികളെ കുറിച്ചുള്ള തീരുമാനങ്ങൾ ചെയ്തിട്ടുള്ളതാണ്.

 

ഹേമയുടെ വിവരങ്ങളും , റിർട്ടുകളും തരത്തിലുള്ള സംവിധാനംകൊണ്ടുവരണംഎന്ന്ശ്രീജോസഫ്, അതിനെശ്രീഅനീഷ്തോമസും, ശ്രീമാർട്ടിൻ പിൻതാങ്ങുകയും.

 

ഈ ഭരണസയുടെപ്രവർത്തനങ്ങളിൽ സഹകരിച്ച്വിജയമാക്കാൻ കൂടെ നിന്ന എക്സിക്യൂട്ടിടീമ്അംഗങ്ങൾക്കും, ഹേമാ അംഗങ്ങൾക്കും നന്ദി അറിയിച്ചു കൊണ്ട് ഈ ഞാൻ ഹേമ ജനറൽ ബോഡിക്കു സംമർപ്പിക്കുന്നു.

അനു കൃഷ്ണ,

ജനറൽ സെക്രട്ടറി.


NEW TEAM.jpg
  • ഹെറിഫോർഡ് മലയാളികളെ കൂടുതൽ കരുത്തോടെ നയിക്കുവാൻ അനു ക്രിഷ്ണയുടെയും  സിതാര അനോഷിന്റെയും നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
    യുകെയിലെ സജീവ സംഘടനയായ ഹെറിഫോർഡ് മലയാളി അസോസിയേഷൻ (HEMA)
    2022-23 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ വർഷത്തിൽ മികച്ച പ്രവർത്തനങ്ങളുമായി കരുത്തോടെ മുൻപോട്ടു പോകുവാൻ ഏഴംഗ കമ്മറ്റിയെയാണ് ഹെറിഫോർഡ് മലയാളികൾ തെരഞ്ഞെടുത്തിരിക്കുന്നത്.
    പ്രസിഡൻറ്റ് അനു ക്രിഷ്ണ,, വൈസ് പ്രസിഡൻറ്റ്  ജോജി ഈപ്പൻ , സെക്രട്ടറി സിതാര അനോഷ്‌ , ജോയ്ൻറ് സെക്രട്ടറി അഭിജിത് മുരളി , ട്രഷറർ ക്രിസിൻ ഐസക് എന്നിവരാണ് ചുമതലയേറ്റത്. ഇവർക്ക് മികച്ച പിൻതുണയുമായി  സന്തോഷ് മാത്യൂ , സ്മിജോ ലൂക്കോസ് എന്നിവർ എക്സിക്യൂട്ടിവ് മെമ്പഴ്സായി ചുമതലയേറ്റു.
    പുതിയ കമ്മറ്റിയുടെ പ്രവർത്തനങ്ങളെ ആകാംക്ഷയോടെയാണ് ഹെറിഫോർഡ് മലയാളികൾ കാത്തിരിക്കുന്നത്   

happy new year new.jpg

Christmas & New year Programme

സ്നേഹമുള്ളവരെ,

നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്തു ജനുവരി 2 ന് നമ്മുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷപരിപാടികൾ നടത്തുന്നത് ഉചിതമല്ല എന്ന അഭിപ്രായത്തോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചതിനാൽ അന്നേ ദിവസം നടത്താനിരുന്ന ആഘോഷപരിപാടികൾ ക്യാൻസൽ ചെയ്തതായി നിങ്ങളെ അറിയിക്കുന്നു ഇനി വരുന്ന നാളുകളിലെ അവസ്ഥ വേണ്ട വിധത്തിൽ പഠിച്ചു ഇത് മറ്റൊരു ദിവസം നടത്തണമോ എന്ന് പിന്നീട് തീരുമാനിക്കുന്നതാണ്.

നമ്മുടെ വെബ്സൈറ്റ് ഉത്ഘാടനം  മുൻ നിശ്ചയിച്ച തിയതിയിൽ തന്നെ നടത്തുന്നതാണ്. നമ്മുടെ അംഗങ്ങളുടെയും, കുട്ടികളുടെയും കലാ സൃഷ്ട്ടികൾക്കായി അതിൽ ഒരു ഭാഗം ഉൾപെടുത്തിയിട്ടുണ്ട് കൂടുതൽ വിവരങ്ങൾക്കായി എക്സിക്യൂട്ടീവ് ടീമുമായി ബന്ധപെടാവുന്നതാണ്.

ഏവർക്കും ഒരു നല്ല വർഷം നേർന്നു കൊണ്ട് സ്നേഹത്തോടെ,

പോൾ മാത്യു
പ്രസിഡന്റ്

27 Dec 2021

23 Dec 2021

Carol 2021

ഹേമയുടെ 2021 ക്രിസ്മസ്  കരോൾ വിജയിപ്പിച്ച എല്ലാവർക്കും നന്ദി . ആദ്യമായി സാന്റയെ പിന്തുടർന്ന എല്ലാ കുട്ടികളെയും അവരുമായി കടുത്ത തണുപ്പിലും ആദ്യാവസാനം പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും നല്ലമനസോടെ സൽക്കാരങ്ങൾ ഒരുക്കി സാന്റയെ സ്വീകരിച്ച എല്ലാ കുടുംബങ്ങൾക്കും ഹേമ എക്സിക്യൂട്ടീവിന്റെ ഒരായിരം നന്ദി .ജോസഫിന്റെയും മറിയത്തിന്റെയും വേഷവിധാനത്തിൽ പങ്കെടുത്ത സ്റ്റാനിക്കും ജിലുവിനും നന്ദി . സാന്താക്ളോസ് ആയി കാരോളിന്‌ നിറം പകർന്ന അഭിജിത്തിന്‌ നന്ദി . നിർലോഭം സാന്തായുടെ വാഹനം ആയി കരോളിൻ ആദ്യാവസാനം പങ്കെടുത്ത ഷാജൻ തോമസിന് ഹേമയുടെ നന്ദി .
മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ടൗണിൽ കരോൾ നടത്തിയത് നല്ല പ്രതികരണമാണ് ലഭിച്ചത് . കരോൾ അവസാനം കൂടിച്ചേരാൻ ഭവനം വിട്ടു തന്ന പോൾ മാത്യുവിനേയും ജോൺസൻ ജോസഫിന്റെയും നല്ല മനസിന് ഹേമ എക്സിക്യൂട്ടീവിന്റെ നന്ദി ..അദ്യവസനം ഗായകരായി പങ്കെടുത്ത സന്തോഷ് ,ബിനോ, അനൂപ്  ബാബു തോമസ് ഡ്രം പ്ലേയ് ചെയ്ത ജോജി ,അനു സൈജു എന്നിവരെയും ഹേമ നന്ദിയോടെ ഓർക്കുന്നു . ഹേമയുടെ എല്ലാ കുടുംബങ്ങൾക്കും ക്രിസ്തുമസിന്റെ  ആശംസകൾ .
നന്ദിയോടെ

ഹേമ എക്സിക്യൂട്ടീവ് .

23 Dec 2021

carol.jpeg
general meeting.jpeg

ഹേമ ജനറൽ മീറ്റിംഗ് 18/12/2021.

 

ഹേമ ജനറൽ മീറ്റിംഗ് പ്രസിഡന്റ് പോൾ മാത്യുവിന്റെ  അധ്യക്ഷതയിൽ വില്ലേജ് ഹാളിൽ നടന്നു . 
1 , ഹേമ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ വെറും ദുഷ്ടലാക്കുകളുടെ ആരോപണങ്ങൾ മാത്രമാണ് എന്ന് പങ്കെടുത്ത എല്ലാ അംഗങ്ങളും കണക്ക് കണ്ട് ബോധ്യപ്പെട്ടു ഇനി ഇതിന്റെ പേരിൽ ഒരു ചർച്ചയും ആവശ്യമില്ല എന്നും തീരുമാനമെടുത്തു .

2, അനാവശ്യമായി സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉന്നയിക്കുകയും അസോസിയേഷനെ കരി വാരി തേക്കാൻ ശ്രെമിക്കുന്ന അംഗങ്ങൾ ശെരിയായ തെളുവുകൾ പോൾ മാത്യു വിന്റെ അടുത്ത് എത്തിക്കാൻ കഴിയണം . അങ്ങനെയുള്ള ആളുകൾ ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുത്തുസംശയദൃവീകരണം വരുത്താൻ ശ്രെമിക്കണം  എന്ന് ജനറൽ ബോഡി ആവശ്യപ്പെട്ടു .
3, പുതിയ മെമ്പർഷിപ് ലിങ്ക് അംഗങ്ങളുടെ ആവശ്യപ്രകാരം രണ്ട് ദിവസം കൂടെ തുറന്ന് കൊടുത്തു .  
4, ഈ രണ്ട് ദിവസത്തിലും മെമ്പർഷിപ് ഫീ അടക്കാൻ കഴിയാത്ത ആളുകളെ അസോസിയേഷനിൽ നിന്ന് പുറത്താക്കാൻ ജനറൽ ബോഡി അംഗീകരിച്ചു .
5,ഹേമയിൽ നിന്ന് പുറത്താക്കിയ അംഗങ്ങളെ എന്തുകൊണ്ടാണ് പുറത്താക്കിയത് എന്ന് പുതിയ അംഗങ്ങളെ ബോധ്യപ്പടുത്തി .
6,മെമ്പർ ജോജി  പുതിയ അംഗങ്ങളെ ഒരു പ്രോഗ്രാം ഗസ്റ്റ് ആയി പങ്കെടുപ്പിക്കണം എന്ന ആശയം മുന്നോട്ടു വെക്കുകയും ജനറൽ ബോഡി അംഗീകരിക്കുകയും ചെയ്തു .
7,അസോസിയേഷൻ ഇനി മുതൽ പണമിടപാടുകൾ പേയ്‌മെന്റ് ലിങ്കുവഴി നടത്താൻ തീരുമാനിച്ചു . ഇതു കൂടുതൽ സുതാര്യത കൊണ്ടുവരാൻ സാദിക്കും എന്ന് ജനറൽ ബോഡി അംഗീകരിച്ചു .
8, അസോസിയേഷൻ വാട്ട്സ്ആപ്പ് കൂട്ടായ്മ 
അഡ്മിൻ മാത്രം മെസേജ് അയക്കുന്ന നിലയിൽ തുടരണം എന്ന് ജനറൽ ബോഡി അംഗീകരിച്ചു .
9, പങ്കെടുത്ത എല്ലാ അംഗങ്ങളോടും പ്രസിഡന്റ് നന്ദി പറഞ്ഞു .


Hema executives.

Hereford Malayali Association ( HEMA) is a non-profit cultural organization of the people of Kerala.

Hereford

United Kingdom

herefordhema@gmail.com

07951810314

07721699957

Stay Up to Date

Subscribe to our newsletter

Contact Us

For more information, reach out

Thanks for submitting!

© 2024 by Hereford Malayalee Association. Proudly created by EEZEE MEDIA

bottom of page